കർദിനാൾ കീലർ അന്തരിച്ചു
കർദിനാൾ കീലർ അന്തരിച്ചു
Thursday, March 23, 2017 11:48 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ബാ​​ൾ​​ട്ടി​​മോ​​റി​​ലെ റി​​ട്ട​​യേ​​ർ​​ഡ് ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ വി​​ല്യം എ​​ച്ച് കീ​​ല​​ർ (86) അ​​ന്ത​​രി​​ച്ചു. കാ​​റ്റ​​ൺ​​സ്‌​​വി​​ൽ സെ​​ന്‍റ് മാ​​ർ​​ട്ടി​​ൻ​​സ് വ​​യോ​​ജ​​ന മ​​ന്ദി​​ര​​ത്തി​​ൽ ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു അ​​ന്ത്യം.

പെ​​ൻ​​സി​​ൽ​​വേ​​നി​​യ​​യി​​ലെ ഹാ​​രി​​സ്ബ​​ർ​​ഗ് ബി​​ഷ​​പ്പാ​​യി​​രു​​ന്ന കീ​​ല​​ർ1989​​ലാ​​ണ് ബാ​​ൾ​​ട്ടി​​മോ​​ർ അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​നാ​​യി നി​​യ​​മി​​ത​​നാ​​യ​​ത്.​​യു​​എ​​സ് കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കോ​​ൺ​​ഫ്ര​​ൻ​​സ് അ​​ധ്യ​​ക്ഷ​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച അ​​ദ്ദേ​​ഹം ക​​ത്തോ​​ലി​​ക്കാ-​​യ​​ഹൂ​​ദ ബ​​ന്ധ​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു നി​​സ്തു​​ല സം​​ഭാ​​വ​​ന ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. എ​​ക്യു​​മെ​​നി​​ക്ക​​ൽ, മ​​താ​​ന്ത​​ര സ​​മി​​തി​​ക​​ളി​​ൽ അം​​ഗ​​മാ​​യി​​രു​​ന്നു. 1994ൽ ​​ക​​ർ​​ദി​​നാ​​ൾ പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ടു.


ക​​ർ​​ദി​​നാ​​ൾ കീ​​ല​​റു​​ടെ നി​​ര്യാ​​ണ​​ത്തോ​​ടെ ക​​ർ​​ദി​​നാ​​ൾ തി​​രു​​സം​​ഘ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണം 223 ആ​​യി കു​​റ​​ഞ്ഞു. ഇ​​തി​​ൽ 80വ​​യ​​സി​​നു താ​​ഴെ പ്രാ​​യ​​മു​​ള്ള 117 പേ​​ർ​​ക്കാ​​ണ് മാ​​ർ​​പാ​​പ്പ​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന കോ​​ൺ​​ക്ലേ​​വി​​ൽ വോ​​ട്ട​​വ​​കാ​​ശം ഉ​​ള്ള​​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.