ഫാത്തിമയിലെ സിസ്റ്റർ ലൂസിയയുടെ നാമകരണ നടപടി മുന്നോട്ട്
ഫാത്തിമയിലെ സിസ്റ്റർ ലൂസിയയുടെ നാമകരണ നടപടി മുന്നോട്ട്
Thursday, February 16, 2017 2:28 PM IST
ഫാ​ത്തി​മ: ഫാ​ത്തി​മ​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ദ​ർ​ശ​നം ല​ഭി​ച്ച സി​സ്റ്റ​ർ ലൂ​സി​യയു​ടെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. രൂ​പ​താ​ത​ല​ത്തി​ലെ തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. 15,000 പേ​ജി​ല​ധി​കം വ​രു​ന്ന രേ​ഖ​ക​ൾ വ​ത്തി​ക്കാ​നി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ത​യാ​റാ​യെ​ന്നു കോ​യിം​ബ്ര​യി​ലെ ബി​ഷ​പ് വി​ർ​ജീ​ലി​യോ ആ​ന്‍റൂ​ന​സ് പ​റ​ഞ്ഞു.
1917 മേ​യ് 13 മു​ത​ലാ​ണ് ഫാ​ത്തി​മ​യി​ൽ പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ ദ​ർ​ശ​നം മൂ​ന്നു​പേ​ർ​ക്ക് ല​ഭി​ച്ച​ത്. ഫ്രാ​ൻ​സി​സ്കോ മാ​ർ​തോ (ഒ​ന്പ​ത്), സ​ഹോ​ദ​രി ജ​സീ​ന്ത(​ഏ​ഴ്), ബ​ന്ധു ലൂ​സി​യ ഡോ​സ് സാ​ന്‍റോ​സ് (10) എ​ന്നി​വ​ർ​ക്കാ​ണു ദ​ർ​ശ​നം ഉ​ണ്ടാ​യ​ത്. ആ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ​വ​രെ എ​ല്ലാ​മാ​സ​വും 13-ാം തീ​യ​തി ദ​ർ​ശ​നം ല​ഭി​ച്ചു.


1930 -ൽ ​ക​ത്തോ​ലി​ക്കാ സ​ഭ ഈ ​ദ​ർ​ശ​ന​ങ്ങ​ൾ അ​ഭൗ​തി​ക സ്വ​ഭാ​വ​മു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചു. 1967-ൽ ​പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ​യും പി​ന്നീ​ടു ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യും ബ​ന​ഡി​ക്ട് 16-ാമ​ൻ മാ​ർ​പാ​പ്പ​യും ഫാ​ത്തി​മ സ​ന്ദ​ർ​ശി​ച്ചു. ഈ ​മേ​യി​ൽ ദ​ർ​ശ​ന​ത്തി​ന്‍റെ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ചു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫാ​ത്തി​മ​യി​ൽ എ​ത്തു​ന്നു​ണ്ട്.ഫ്രാ​ൻ​സി​സ്കോ മാ​ർ​തോ​യും ജ​സീ​ന്ത​യും 2000-ൽ ​വാ​ഴ്ത്ത​പ്പെ​ട്ട​വ​രാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. 2005ൽ മരിച്ച സി​സ്റ്റ​ർ ലൂ​സി​യയ്ക്കു 97 വ​യ​സായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.