ചൈനയിൽ സുപ്രീംകോടതി മുൻ ജഡ്ജിക്കു ജീവപര്യന്തം
ചൈനയിൽ സുപ്രീംകോടതി മുൻ ജഡ്ജിക്കു ജീവപര്യന്തം
Thursday, February 16, 2017 2:28 PM IST
ബെ​​യ്ജിം​​ഗ്: ചൈ​​ന​​യി​​ലെ സു​​പ്രീം പീ​​പ്പി​​ൾ​​സ് കോ​​ട​​തി(​​എ​​സ്പി​​സി) മു​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സി ​​സി​​യാ​​മിം​​ഗി​​ന് കൈ​​ക്കൂ​​ലി​​ക്കേ​​സി​​ൽ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വു​​ശി​​ക്ഷ. 62കാ​​ര​​നാ​​യ സി​​യാ​​മിം​​ഗി​​ന്‍റെ സ്വ​​ത്ത് ക​​ണ്ടു​​കെ​​ട്ടാ​​നും ടി​​യാ​​ൻ​​ജി​​ൻ മു​​നി​​സി​​പ്പ​​ൽ കോ​​ട​​തി​​യു​​ടെ വി​​ധി​​യി​​ൽ നി​​ർ്ദേ​​ശി​​ച്ചു.​​ഒ​​രു കോ​​ടി അ​​റു​​പ​​തു​​ല​​ക്ഷം ഡോ​​ള​​ർ ജ​​ഡ്ജി സി​​യാ​​മിം​​ഗ് കൈ​​ക്കൂ​​ലി​​യി​​ന​​ത്തി​​ൽ കൈ​​പ്പ​​റ്റി​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.


ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി ഷി ​​ചി​​ൻ​​പിം​​ഗ് അ​​ധി​​കാ​​ര​​മേ​​റ്റ​​ശേ​​ഷം ഉ​​ന്ന​​ത​​ത​​ല​​ത്തി​​ലു​​ള്ള അ​​ഴി​​മ​​തി​​ക്ക് എ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​യാ​​ണു സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. കൈ​​ക്കൂ​​ലി​​ക്കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന ആ​​ദ്യ​​ത്തെ ഉ​​ന്ന​​ത ന്യാ​​യാ​​ധി​​പ​​നാ​​ണു സി​​യാ​​മിം​​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.