ബംഗ്ളാദേശിൽ ഭീകരസംഘടനാ നേതാവിനെ വെടിവച്ചുകൊന്നു
Tuesday, February 14, 2017 1:32 PM IST
ധാ​​ക്കാ: ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യാ​​യ ജെ​​മാ​​അ​​ത്ത് ഉ​​ൽ മു​​ജാ​​ഹി​​ദ്ദീ​​ൻ ബം​​ഗ്ളാ​​ദേ​​ശി​​ന്‍റെ (ജെ​​എം​​ബി) ക​​മാ​​ൻ​​ഡ​​ർ അ​​ബു മൂ​​സാ എ​​ന്ന അ​​ബു​​ജാ​​ർ പോ​​ലീ​​സി​​ന്‍റെ വെ​​ടി​​യേ​​റ്റു​​മ​​രി​​ച്ചു. 22 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ ധാ​​ക്കാ ക​​ഫേ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​ന്‍റെ സ​​ഹാ​​യി​​യാ​​യും ഇ​​യാ​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.

മു​​ൻ​​കൂ​​ട്ടി വി​​വ​​രം കി​​ട്ടി​​യ​​ത​​നു​​സ​​രി​​ച്ചു വ​​ട​​ക്ക​​ൻ ന​​ഗ​​ര​​മാ​​യ ബോ​​ഗ്രാ​​യി​​ൽ ഇ‍യാ​​ളു​​ടെ താ​​വ​​ള​​ത്തി​​ൽ പോ​​ലീ​​സെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ അ​​ബു​​മൂ​​സാ കൊ​​ല്ല​​പ്പെ​​ട്ടു. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു ഭീ​​ക​​ര​​ർ പ​​ലാ​​യ​​നം ചെ​​യ്തെ​​ന്ന് ബോ​​ഗ്രാ പോ​​ലീ​​സ് മേ​​ധാ​​വി അ​​സ​​ദു​​സ് സ​​മ​​ൻ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.