ടിപിപിയിൽനിന്ന് അമേരിക്ക മാറി
ടിപിപിയിൽനിന്ന് അമേരിക്ക മാറി
Monday, January 23, 2017 1:48 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ട്രാ​ൻ​സ് പ​സ​ഫി​ക് പാ​ർ​ട്ണ​ർ​ഷി​പ് (ടി​പി​പി) എ​ന്ന വ്യാ​പാ​ര​സ​ഖ്യ​ത്തി​ൽ​നി​ന്ന് അ​മേ​രി​ക്ക പി​ന്മാ​റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വിൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു.

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ന്‍റെ കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മു​ള്ള രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഈ വ്യാ​പാ​ര​സ​ഖ്യം ഉ​ണ്ടാ​ക്കാ​ൻ ഒ​ബാ​മ ഭ​ര​ണ​കൂ​ട​മാ​ണ് മു​ൻ​കൈ​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഒ​പ്പു​വ​ച്ച​താ​ണ് ക​രാ​ർ. അ​മേ​രി​ക്ക​യും കാ​ന​ഡ​യും ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു സ​ഖ്യം. ഇ​നി ഉ​ത്ത​ര അ​മേ​രി​ക്ക​ൻ സ്വ​ത​ന്ത്ര​വ്യാ​പാ​ര​സ​ഖ്യ(​നാ​ഫ്റ്റ)​ത്തി​ൽ​നി​ന്നു പി​ന്മാ​റു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.