മൗറിഷ്യസ് പ്രധാനമന്ത്രി മകന് അധികാരം കൈമാറി
മൗറിഷ്യസ് പ്രധാനമന്ത്രി മകന് അധികാരം കൈമാറി
Monday, January 23, 2017 1:48 PM IST
പോ​​​ർ​​​ട്ട്‌ലൂയിസ്: മ​​​ക​​​നും ധ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ പ്ര​​​വി​​​ന്ദ് ജ​​​ഗ​​​നാ​​​ഥി​​​ന് അ​​​ധി​​​കാ​​​രം കൈ​​​മാ​​​റി​​​യ ഇന്ത്യൻ വംശജനായ മൗ​​​റി​​​ഷ്യ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​നി​​​രു​​​ദ്ധ ജ​​​ഗ​​​നാ​​​ഥി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം വ്യാ​​​പ​​​ക​​​മാ​​​യി. 2014മു​​​ത​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം കൈ​​​യാ​​​ളു​​​ന്ന84​​​കാ​​​ര​​​നാ​​​യ അ​​​നി​​​രു​​​ദ്ധ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന കാ​​​ര്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.പ്ര​​​വി​​​ന്ദി​​​നെ(55) പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​മീ​​​നാ ഫി​​​ർ​​​ദൗ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

അ​​​ധി​​​കാ​​​ര​​​കൈ​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ചു പി​​​താ​​​വും പു​​​ത്ര​​​നും ന​​​ട​​​ത്തി​​​യ ഒ​​​ത്തു​​​ക​​​ളി അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ മൗ​​​റി​​​ഷ്യ​​​ൻ മി​​​ലി​​​റ്റ​​​ന്‍റ് മൂ​​​വ്മെ​​​ന്‍റ് നേ​​​താ​​​വു​​​മാ​​​യ പോ​​​ൾ ബ​​​ര​​​ൻ​​​ഗ​​​ർ പ​​​റ​​​ഞ്ഞു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദം ഒ​​​ഴി​​​ഞ്ഞി​​​ട്ടും എം​​​പി സ്ഥാ​​​നം നി​​​ല​​​നി​​​ർ​​​ത്തി​​​യ അ​​​നി​​​രു​​​ദ്ധ​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യെ​​​യും പ്ര​​​തി​​​പ​​​ക്ഷം ചോ​​​ദ്യം ചെ​​​യ്തു. പി​​​ൻ​​​വാ​​​തി​​​ൽ ഭ​​​ര​​​ണ​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. ജ​​​ന​​​ഹി​​​ത പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ത​​​യാ​​​റാ​​​വ​​​ണം, അ​​​ല്ലെ​​​ങ്കി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്ത​​​ണം- പോ​​​ൾ ബ​​​ര​​​ൻ​​​ഗ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.