ആദ്യ ഉത്തരവ് ഒബാമകെയർ റദ്ദാക്കൽ
ആദ്യ ഉത്തരവ് ഒബാമകെയർ റദ്ദാക്കൽ
Saturday, January 21, 2017 2:08 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ബ​റാ​ക് ഒ​ബാ​മ​യു​ടെ ആ​രോ​ഗ്യ​പ​രി​ര​ക്ഷാ പ​ദ്ധ​തി (ഒ​ബാ​മ കെ​യ​ർ) അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ട് പു​തി​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ടു.

ക്യാ​പി​റ്റോ​ൾ ഹി​ല്ലി​ലെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ശേ​ഷം വൈ​റ്റ്ഹൗ​സി​ലെ​ത്തി​യ ട്രം​പ് ആ​ദ്യം ഒ​പ്പു​വ​ച്ച​ത് ഒ​ബാ​മ​കെ​യ​ർ അ​വ​സാ​നി​പ്പി​ക്കു​ന്ന ഫ​യ​ലി​ലാ​ണ്. ഏ​റ്റ​വും വേ​ഗം ഒ​ബാ​മ​കെ​യ​ർ നി​യ​മം റ​ദ്ദാ​ക്കു​ക​യാ​ണ് ത​ന്‍റെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഇ​നി ധ​ന​കാ​ര്യ​ബാ​ധ്യ​ത​യു​ള്ള ഒ​ന്നും ആ ​നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ചു​രു​ങ്ങി​യ വ​രു​മാ​ന​ക്കാ​ർ​ക്കു സ​ർ​ക്കാ​ർ ചെ​ല​വി​ൽ ആ​രോ​ഗ്യ​പ​രി​പാ​ല​നം ന​ൽ​കു​ന്ന​താ​ണ് ഒ​ബാ​മ​കെ​യ​ർ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ​പ്പോ​ലെ​യാ​ക​രു​ത് അ​മേ​രി​ക്ക എ​ന്നാ​ണ് ട്രം​പി​ന്‍റെ വാ​ദം.


ര​ണ്ടു​കോ​ടി​യോ​ളം പേ​ർ​ക്കു സ​ഹാ​യ​മാ​യി​രു​ന്നു ഒ​ബാ​മ ​കെ​യ​ർ. ഈ ​നി​യ​മം റ​ദ്ദാ​ക്കാ​ൻ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള കോ​ൺ​ഗ്ര​സ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.