മാലി സൈനിക ക്യാമ്പിൽ ചാവേർ ആക്രമണം: 50 മരണം
മാലി സൈനിക ക്യാമ്പിൽ ചാവേർ ആക്രമണം: 50 മരണം
Wednesday, January 18, 2017 1:44 PM IST
ബ​​മാ​​ക്കോ: ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ മാ​​ലി​​യി​​ലെ സൈ​​നി​​ക ക്യാ​​മ്പി​​ൽ ചാ​​വേ​​ർ ഭ​​ട​​ൻ ന​​ട​​ത്തി​​യ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ 50 പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും നൂ​​റി​​ല​​ധി​​കം പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. ഇ​​സ്‌​​ലാ​​മി​​സ്റ്റു ഭീ​​ക​​ര​​രാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.

മാ​​ലി വി​​മ​​ത​​രും ഇ​​സ്‌​​ലാ​​മി​​സ്റ്റു പോ​​രാ​​ളി​​ക​​ളും നേ​​ര​​ത്തെ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി​​യി​​രു​​ന്ന വ​​ട​​ക്ക​​ൻ മാ​​ലി​​യി​​ലെ ഗാ​​വോ ന​​ഗ​​ര​​ത്തി​​ലു​​ള്ള ക്യാ​​മ്പി​​ലേ​​ക്ക് സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ൾ നി​​റ​​ച്ച വാ​​ഹ​​നം ചാ​​വേ​​ർ ഭ​​ട​​ൻ ഓ​​ടി​​ച്ചു​​ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു.


ഗാ​​വോ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു സ​​മീ​​പ​​മു​​ള്ള ക്യാ​​മ്പി​​ൽ സൈ​​നി​​ക​​ർ​​ക്കു പു​​റ​​മേ വി​​മ​​ത പോ​​രാ​​ളി​​ക​​ളെ​​യും പാ​​ർ​​പ്പി​​ച്ചി​​രു​​ന്നു. യു​​എ​​ൻ സ​​മാ​​ധാ​​ന​​സേ​​ന രം​​ഗ​​ത്തു​​ണ്ടെ​​ങ്കി​​ലും മാ​​ലി​​യി​​ൽ ഭീ​​ക​​ര​​രെ അ​​മ​​ർ​​ച്ച ചെ​​യ്യാ​​നാ​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.