കസന്യൂവ് ഫ്രഞ്ച് പ്രധാനമന്ത്രി
കസന്യൂവ് ഫ്രഞ്ച് പ്രധാനമന്ത്രി
Tuesday, December 6, 2016 2:15 PM IST
പാരീസ്: ആഭ്യന്തരമന്ത്രി ബർണാർഡ് കസന്യൂവ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി നിയമിതനായി. അടുത്തവർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി സ്‌ഥാനാർഥിയാകാൻ മാനുവൽ വാൾസ് പ്രധാനമന്ത്രിസ്‌ഥാനം രാജിവച്ച സാഹചര്യത്തിലാണിത്.

കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 230 പേരുടെ മരണത്തിനിടയാക്കിയ ഐഎസ് ആക്രമണങ്ങളുടെ വേളയിൽ ആഭ്യന്തരവകുപ്പിന്റെ ഭരണം കസന്യൂവിനായിരുന്നു. അടുത്ത ജൂണിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു വരെ രാജ്യത്തെ ദൈനംദിന ഭരണം അദ്ദേഹം നയിക്കും. 53 വയസുള്ള കസന്യൂവിന്റെ പിൻഗാമിയായി ആഭ്യന്തരവകുപ്പ് ബ്രൂണോ ലെ റൂ ഭരിക്കും. പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദിന്റെ വിശ്വസ്തനാണു കസന്യൂവ്.


തീവ്ര വലതുപക്ഷ–ദേശീയ വാദിയായ മറീൻ ലപെനും,യാഥാസ്‌ഥിതിക പാർട്ടിയുടെ ഫ്രാൻസ്വാ ഫിയോണുമാണു വാൾസിനു പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എതിരാളികളാകുക. ഇടതുപക്ഷ –മധ്യവർത്തി വോട്ടുകൾ സമാഹരിക്കാനായാലേ ഇപ്പോഴത്തെ വലതുപക്ഷ–തീവ്രദേശീയതയുടെ മുന്നേറ്റത്തിൽ വാൾസിനു ജയിക്കാനാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.