കിഴക്കൻ മൊസൂളിലേക്കു പ്രതിരോധം മാറ്റി ഐഎസ്
കിഴക്കൻ മൊസൂളിലേക്കു പ്രതിരോധം മാറ്റി ഐഎസ്
Tuesday, December 6, 2016 2:15 PM IST
ഇർബിൽ: പടിഞ്ഞാറൻ മൊസൂളിൽനിന്നു തങ്ങളുടെ പ്രതിരോധം കിഴക്കൻ മൊസൂളിലേക്കു കേന്ദ്രീകരിച്ച് ഐഎസ്. പട്ടണം പിടിച്ചെടുക്കാൻ തീവ്രപോരാട്ടം നടത്തുന്ന ഇറാക്കി സൈന്യത്തെ പ്രതിരോധിക്കാനാണ് ഐഎസ് തങ്ങളുടെ പ്രതിരോധ തന്ത്രം മാറ്റി പരീക്ഷിക്കുന്നത്. രണ്ടുവർഷത്തോളമായി ഐഎസ് അധീനതയിലായിരുന്ന മൊസൂളിന്റെ പടിഞ്ഞാറൻ മേഖലയിൽനിന്ന് ഇറാക്കി സൈന്യം ശക്‌തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്നു. മേഖലയിലെ ഐഎസ് പ്രതിരോധത്തിന്റെ ശക്‌തി ക്ഷയിച്ചു തുടങ്ങിയെന്നു സൈനികവൃത്തങ്ങൾ അറിയിച്ചു. ഇറാക്കിൽ ഐഎസിന്റെ നിയന്ത്രണത്തിലുള്ള ഏക പട്ടണമാണു മൊസൂൾ. മൊസൂളിന്റെ നിയന്ത്രണം ഇപ്പോഴും ഐഎസിനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.