ജപ്പാൻ പ്രധാനമന്ത്രി പേൾ ഹാർബർ സന്ദർശിക്കും
ജപ്പാൻ പ്രധാനമന്ത്രി പേൾ ഹാർബർ സന്ദർശിക്കും
Tuesday, December 6, 2016 2:15 PM IST
ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അമേരിക്കയിലെ പേൾ ഹാർബർ സന്ദർശിക്കും. ഹവായിയിലെ യുഎസ് നേവൽ ബേസ് സന്ദർശിക്കുന്ന ആദ്യ ജപ്പാൻ പ്രധാനമന്ത്രിയായിരിക്കും ആബേ. പേൾ ഹാർബർ ആക്രമണത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം.

ഡിസംബർ 27ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കൊപ്പമായിരിക്കും ആബെ പേൾ ഹാർബർ സന്ദർശിക്കുക. ഈ വർഷം ബറാക് ഒബാമ ജപ്പാനിലെ ഹിരോഷിമ സന്ദർശിച്ചിരുന്നു. 1941 ൽ രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ചു ജപ്പാൻ പേൾ ഹാർബറിൽ നടത്തിയ ആക്രമണത്തിൽ 2,300 പേർ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.