ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം പരാജയപ്പെട്ടു
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം പരാജയപ്പെട്ടു
Monday, December 5, 2016 2:11 PM IST
വിയന്ന: ഇറ്റാലിയൻ ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയനു നിരാശ നേരിട്ടെങ്കിലും ഓസ്ട്രിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആശ്വാസം ലഭിച്ചു. ഇടതുപക്ഷ ചായ്വുള്ള അലക്സാണ്ടർ വാൻ ഡെർ ബെല്ലൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, ചെറിയ ഭൂരിപക്ഷമേ ഡെർ ബെല്ലന് ഉള്ളു.

എഴുപത്തിരണ്ടുകാരനായ അദ്ദേഹത്തിന് 51.68 ശതമാനവും തീവ്രവലതുപക്ഷ പാർട്ടിയായ ഫ്രീഡം പാർട്ടിയിലെ എതിരാളി നോർബർട്ട് ഹോഷർക്ക് 48.32 ശതമാനവുമാണു വോട്ട്.

അഞ്ചുലക്ഷത്തോളം തപാൽ വോട്ട് ഉണ്ട് – അതുകൂടി എണ്ണി ചൊവ്വാഴ്ചയേ പൂർണഫലമാകൂ.തീവ്രവലതുപക്ഷം ആദ്യമായി വിജയിക്കുമെന്നു കരുതപ്പെട്ട ഓസ്ട്രിയയിൽ അതു സംഭവിക്കാത്തതു യൂറോപ്യൻ ഭരണകൂടങ്ങൾക്ക് ആശ്വാസമായി. പ്രസിഡന്റ് പദവി ആലങ്കാരികമാണെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വത്തിൽ അദ്ദേഹത്തിന്റെ നിലപാട് നിർണായകമാകും. രണ്ടു വർഷത്തിനുള്ളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കണം. അതിൽ ഫ്രീഡം പാർട്ടി ഭൂരിപക്ഷം നേടുമെന്നാണു കരുതപ്പെടുന്നത്.


ഞായറാഴ്ചത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മേയിലെ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെട്ടതിനെത്തുടർന്നു വേണ്ടിവന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.