ഖനിയപകടം ചൈനയിൽ: 53 പേർ കൊല്ലപ്പെട്ടു
ഖനിയപകടം ചൈനയിൽ:  53 പേർ കൊല്ലപ്പെട്ടു
Sunday, December 4, 2016 11:15 AM IST
ബെയ്ജിംഗ്: ചൈനയിൽ രണ്ടു കൽക്കരി ഖനി അപകടങ്ങളിലായി 53 പേർ കൊല്ലപ്പെട്ടു. ഇന്നർ മംഗോളിയയിലെ ബോമാ മൈനിംഗ് കമ്പനിയുടെ ഖനിയിൽ സ്ഫോടനത്തെത്തുടർന്ന് 32 പേർക്കു ജീവഹാനി നേരിട്ടതായി സിൻഹുവാ റിപ്പോർട്ടു ചെയ്തു. സ്ഫോടനസമയത്ത് ഖനിയിൽ 181 ജോലിക്കാരുണ്ടായിരുന്നു.

149 പേർ രക്ഷപ്പെട്ടു. നവംബർ 30ന് ഹെയ്ലോംഗ്ജിയാംഗ് പ്രവിശ്യയിലെ സ്വകാര്യ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തെത്തുടർന്നു ഖനിക്കുള്ളിൽ കുടുങ്ങിയ 21 പേരും മരിച്ചതായി ഇന്നലെ സ്‌ഥിരീകരിച്ചു. ലൈസൻസില്ലാതെയാണു ഖനി പ്രവർത്തിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.