വധശിക്ഷ നടപ്പാക്കി 21 വർഷം കഴിഞ്ഞപ്പോൾ പ്രതി നിരപരാധി
വധശിക്ഷ നടപ്പാക്കി  21 വർഷം കഴിഞ്ഞപ്പോൾ പ്രതി നിരപരാധി
Friday, December 2, 2016 2:42 PM IST
ബെയ്ജിംഗ്: വധശിക്ഷ നടപ്പാക്കി 21 വർഷം കഴിഞ്ഞപ്പോൾ പ്രതി നിരപരാധിയായിരുന്നുവെന്നു കോടതി വിധി. യുവതിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ 1995ൽ ഫയറിംഗ് സ്ക്വാഡ് വെടിവച്ചുകൊന്ന നി ഷുബിനെയാണ് ചൈനീസ് സുപ്രീംകോടതി കുറ്റവിമുക്‌തനായി പ്രഖ്യാപിച്ചത്. ചൈനീസ് നീതിന്യായ വ്യവസ്‌ഥയിലെ പാളിച്ചകളിലേക്കു വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.

വടക്കൻ ഹിബെ പ്രവിശ്യയിലെ ഷിജിയാസ്വാങ് ജില്ലയിലെ ചോളപ്പാടത്ത് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. തെറ്റായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ചൈനീസ് കോടതി നി ഷുബിൻ എന്ന ഇരുപതുകാരനെ കുറ്റക്കാരെന്നു വിധിച്ചു. തുടർന്നു വധശിക്ഷ നടപ്പാക്കി. എന്നാൽ 2005ൽ വാങ് ഷൂജിൻ എന്നയാൾ താനാണ് കൊലനടത്തിയതെന്ന് സമ്മതിച്ചു രംഗത്തുവന്നതു നീതിപീഠത്തെ ഞെട്ടിച്ചു.ഹിബെ ഉന്നതാധികാര സമിതി കേസ് പുനർ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കുകയായിരുന്നു.


കോടതി നിയോഗിച്ച അഞ്ചംഗ കമ്മീഷനാണ് ഇപ്പോൾ നി ഷുബിൻ കുറ്റക്കാരനായിരുന്നില്ലെന്നു കണ്ടെത്തിയിരിക്കുന്നത്. ഇനി എന്റെ മകൻ സമാധാനമായി ഉറങ്ങും എന്നായിരുന്നു നി ഷുബിന്റെ മാതാവിന്റെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.