അടുത്ത ഗാസാ യുദ്ധം അവസാനത്തെ യുദ്ധമെന്ന്
അടുത്ത ഗാസാ യുദ്ധം അവസാനത്തെ യുദ്ധമെന്ന്
Monday, October 24, 2016 11:48 AM IST
ജറൂസലേം: ഇനി ഒരിക്കൽക്കൂടി ഗാസയ്ക്ക് എതിരേ യുദ്ധം നടത്തേണ്ടിവന്നാൽ അത് അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഗാസയെ പൂർണമായി നശിപ്പിക്കുമെന്നും ഇസ്രേലി പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ.

ഇസ്രയേൽ, പലസ്തീൻ എന്നീ രണ്ടു രാഷ്ര്‌ടങ്ങൾ രൂപീകരിച്ചു പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും പലസ്തീൻ പത്രം അൽഖുഡ്സിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്‌തമാക്കി.


ഗാസയിലെ ഹമാസ് തീവ്രവാദികൾക്ക് എതിരേ ഇതിനകം മൂന്നു തവണ ഇസ്രയേൽ യുദ്ധം ചെയ്തു. വീണ്ടും ഒരു യുദ്ധം തുടങ്ങാൻ യാതൊരു പദ്ധതിയുമില്ല. എന്നാൽ യുദ്ധം അടിച്ചേല്പിച്ചാൽ അത് അവരുടെ അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഗാസയെ തകർക്കുമെന്നും ലീബർമാൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.