ലിത്വാനിയയിൽ കർഷക പാർട്ടിക്കു ജയം
ലിത്വാനിയയിൽ കർഷക പാർട്ടിക്കു ജയം
Monday, October 24, 2016 11:48 AM IST
വിൽനസ്: കോടീശ്വരനായ കർഷക നേതാവ് റമുനാസ് കാർബസ്കിസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ പെസന്റ്സ് ആൻഡ് ഗ്രീൻ യൂണിയൻ പാർട്ടി ലിത്വാനിയൻ പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായി. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ 141അംഗ സഭയിൽ പാർട്ടിക്ക് 56സീറ്റിനടുത്തുണ്ട്. നിലവിലുള്ള പാർലമെന്റിൽ പാർട്ടിക്ക് ഒരു സീറ്റു മാത്രമാണുള്ളത്.

യാഥാസ്‌ഥിതിക ഹോംലാൻഡ് യൂണിയന് 30 സീറ്റുണ്ട്. നിലവിലുള്ള ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 18 സീറ്റു ലഭിക്കുമെന്നു പ്രാഥമിക ഫലം സൂചിപ്പിക്കുന്നു. കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചു ചർച്ച നടത്താനാണു പെസന്റ്സ് പാർട്ടിയുടെ നീക്കം.തങ്ങളുടെ സർക്കാർ സുതാര്യവും പ്രഫഷണലുമായിരിക്കുമെന്ന് പ്രധാനമന്ത്രിയാവുമെന്നു കരുതപ്പെടുന്ന പെസന്റ്സ് പാർട്ടി പ്രചാരണവിഭാഗം നേതാവ് സൗളിനസ് സ്കെവർനെലിസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.