100 ഐഎസ് കമാൻഡർമാർ മൊസൂൾ വിട്ടു
100 ഐഎസ് കമാൻഡർമാർ മൊസൂൾ വിട്ടു
Thursday, October 20, 2016 11:43 AM IST
ബാഗ്ദാദ്: ഇറാക്ക് സൈന്യം ആക്രമണം ശക്‌തമാക്കിയതിനെത്തുടർന്നു മൊസൂൾ നഗരത്തിൽനിന്നു 100ൽ അധികം ഐഎസ് കമാൻഡർമാർ പലായനം ചെയ്തു. ഇവർ സിറിയയിലേക്കാണു കടന്നതെന്നു മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞു.

മൊസൂൾ പിടിക്കാൻ തിങ്കളാഴ്ച ആരംഭിച്ച യുദ്ധത്തിൽ ഇറാക്ക് സ്പെഷൽ സേനയും ചേർന്നു. വിചാരിച്ചതിലും വേഗം നഗരം കീഴടക്കാനാവുമെന്നു പ്രധാനമന്ത്രി ഹൈദർ അൽ അബാദി പറഞ്ഞു. നഗരപ്രാന്തത്തിലെ 20 ഗ്രാമങ്ങൾ ഇതിനകം പിടിച്ചു. ഷിയാ. കുർദ് സൈനികർ യോജിച്ചാണു പോരാട്ടം നടത്തുന്നതെന്നും പാരീസിൽ സമ്മേളിച്ച പാശ്ചാത്യ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തെ വീഡിയോ ലിങ്കിലൂടെ അഭിസംബോധന ചെയ്ത അൽ അബാദി ചൂണ്ടിക്കാട്ടി.


മൊസൂളിൽനിന്നു പലായനം ചെയ്യുന്ന ഭീകരർ സിറിയയിലെ ഐഎസ് ആസ്‌ഥാനമായ റാഖായിലേക്കാണു പോകുന്നതെന്നും റാഖാകൂടി കീഴടക്കേണ്ടത് ആവശ്യമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ് യോഗത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.