പെൺകുട്ടികളെ മോചിപ്പിക്കും: നൈജീരിയ
പെൺകുട്ടികളെ മോചിപ്പിക്കും: നൈജീരിയ
Wednesday, October 19, 2016 11:51 AM IST
അബൂജ: നൈജീരിയയിലെ വടക്കുകിഴക്കൻ നഗരമായ ചിബോക്കിൽ നിന്ന് ബോക്കോഹറാം ഭീകരർ 2014 ൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടികളിൽ അവശേഷിക്കുന്നവരെ മോചിപ്പിക്കാൻ ശ്രമങ്ങൾ ഊർജിതമാക്കിയെന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരി. 21 പെൺകുട്ടികളെ കഴിഞ്ഞയാഴ്ച ഭീകരർ മോചിപ്പിച്ചിരുന്നു. 200 ഓളം പെൺകുട്ടികൾ ഇപ്പോഴും ഭീകരരുടെ തടവിലാണ്.

മോചിതരായി ജന്മനാട്ടിൽ തിരിച്ചെത്തിയ പെൺകുട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അവശേഷിക്കുന്ന കുട്ടികളുടെ കാര്യത്തിൽ പ്രസിഡന്റ് ഉറപ്പ് നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.