കൊളംബിയയിൽ സമാധാനയുഗം
കൊളംബിയയിൽ സമാധാനയുഗം
Tuesday, September 27, 2016 12:18 PM IST
കാർട്ടഹേന: രണ്ടുലക്ഷത്തിലേറെപ്പേരുടെ ജീവൻ അപഹരിച്ച അരനൂറ്റാണ്ടു ദീർഘിച്ച ആഭ്യന്തരയുദ്ധത്തിനു വിരാമമിട്ട് ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ സർക്കാരും ഗറില്ലകളും തിങ്കളാഴ്ച തുറമുഖനഗരമായ കാർട്ട ഹേനയിൽ സമാധാനക്കരാറിൽ ഒപ്പുവച്ചു. യുഎൻ സെക്രട്ടറി ജനറൽ ബാൻ കിമൂണും യുഎസ്സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും ഉൾപ്പെടെ 2500 വിദേശ പ്രതിനിധികളും പ്രത്യേക അതിഥികളും ചടങ്ങിൽ പങ്കെടുത്തു. കൊളംബിയൻ പ്രസിഡന്റ് ഹൊസെ മാനുവൽ സാന്റോസും റവല്യൂഷണറി ആംഡ്ഫോഴ്സസ് ഓഫ് കൊളംബിയ(ഫാർക്) നേതാവ് റൊഡ്രിഗോ ലണ്ടോനോയും 297 പേജുള്ള കരാറിൽ ഒപ്പിടുമ്പോൾ പലരും വിങ്ങിപ്പൊട്ടി. അഞ്ചു ജറ്റുവിമാനങ്ങൾ ആകാശത്തു വട്ടമിട്ടു പറന്നു.


സമാധാന പ്രതീകമായി വിദേശപ്രതിനിധികൾ മുഴുവൻ വെള്ളവസ്ത്രമാണു ധരിച്ചത്. യുദ്ധത്തിൽ മരിച്ചവരെ അനുസ്മരിച്ച് ഒരു മിനിറ്റ് മൗനംആചരിച്ചു. വേദിയിൽ 50 വെള്ളപ്പതാകകൾ സ്‌ഥാപിച്ചിരുന്നു. വിവാ കൊളംബിയ– സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് ബാൻ കി മൂൺ പറഞ്ഞു.നേരത്തെ സെന്റ് പീറ്റർ ക്ലാവർ ദേവാലയത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കാർഡിനൽ പിയട്രോ പരോളിൻ അർപ്പിച്ച ദിവ്യബലിയിൽ പ്രസിഡന്റ് സാന്റോസും വിശി

ഷ്‌ടാതിഥികളും സംബന്ധിച്ചു. രക്‌തച്ചൊരിച്ചിൽ അവസാനിപ്പിച്ച് സമാധാനം പുൽകിയ കൊളംബിയൻ ജനതയെ കാർഡിനൽ പ്രശംസിച്ചു.ഒക്ടോബർ രണ്ടിനു നടക്കുന്ന ഹിതപരിശോധനയ്ക്കുശേഷമേ സമാധാനക്കരാർ നടപ്പാക്കാനാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.