നേതാജിയുടെ ചിതാഭസ്മം വിട്ടുതരണമെന്നു മകൾ
നേതാജിയുടെ ചിതാഭസ്മം വിട്ടുതരണമെന്നു മകൾ
Tuesday, September 27, 2016 12:18 PM IST
ലണ്ടൻ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഇന്ത്യയിൽ എത്തിക്കാൻ അദ്ദേഹത്തിന്റെ മകൾ ആഗ്രഹിക്കുന്നതായി ഒരു ജാപ്പനീസ് പത്രം റിപ്പോർട്ട് ചെയ്തു. നേതാജിയുടെ ഒരേയൊരു മകളായ അനിതാ ബോസ് ഇന്ത്യയിൽ ചിതാഭസ്മം എത്തിക്കാൻ ശ്രമിക്കുന്നതായി യോമിയൂരി ഷിംബൂനാണ് റിപ്പോർട്ട് ചെയ്തത്.

ജർമനിയിൽ ഇക്കണോമിക്സ് പ്രഫസറാണ് അനിത. ഇന്ത്യ ഇപ്പോൾ സ്വതന്ത്രരാജ്യമാണെന്നും ഇന്ത്യയെ സ്വതന്ത്രയാക്കണമെന്നാണ് തന്റെ പിതാവ് സ്വപ്നം കണ്ടതെന്നും 73 കാരിയായ അനിത പറഞ്ഞു. വെള്ളിയാഴ്ച ജാപ്പനീസ് സർക്കാർ പരസ്യപ്പെടുത്തിയ സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട 1956 ലെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് പത്ര റിപ്പോർട്ട്. ജാപ്പനീസ് സർക്കാരിന്റെ റിപ്പോർട്ട് ബോസ് ഫയൽ ഇൻഫോ എന്ന വെബ്സൈറ്റ് സെപ്റ്റംബർ ഒന്നിനു പ്രസിദ്ധപ്പെടുത്തിയിരുന്നു.


1945 ഓഗസ്റ്റ് 18ന് തായ്പേയിൽ വിമാനാപകടത്തിലാണ് സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത്. ബോസിന്റെ ചിതാഭസ്മം ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.