ഹൂസ്റ്റൺ വെടിവയ്പ്: പ്രതി ഇന്ത്യക്കാരൻ
ഹൂസ്റ്റൺ വെടിവയ്പ്: പ്രതി ഇന്ത്യക്കാരൻ
Tuesday, September 27, 2016 12:18 PM IST
ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ ഒമ്പതുപേരെ വെടിവച്ചു പരിക്കേല്പിച്ച കേസിലെ പ്രതി ഇന്ത്യൻ വംശജനായ അഭിഭാഷകൻ നാഥൻ ദേശായിയാണെന്നു പോലീസ് അറിയിച്ചു. 46കാരനായ ദേശായിയെ പോലീസ് വെടിവച്ചുകൊന്നു.

നാസി ചിഹ്നങ്ങൾ ഉള്ള സൈനിക യൂണിഫോം ധരിച്ചെത്തിയ പ്രതിയുടെ കാറിൽനിന്ന് ആയുധങ്ങളും 2600 തിരകളും കണ്ടെടുത്തു. വക്കീൽപ്പണിയിൽ അസംതൃപ്തനായ ദേശായിയെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ച കാരണം അറിയില്ലെന്ന് ഹൂസ്റ്റൺ പോലീസ് മേധാവി മാർത്താ മൊന്റാൽവോ പറഞ്ഞു. ദേശായിയുടെ വീട്ടിൽനിന്നും ഒട്ടേറെ ആയുധങ്ങൾ കണ്ടെടുത്തു.ക്രിമിനൽ, ബിസിനസ് നിയമവിദഗ്ധനായ ദേശായിക്ക് അടുത്തകാലത്തായി കേസുകളൊന്നും കിട്ടിയിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.