പാക് താലിബാൻ നേതാവ് അസം താരിഖിനെ വധിച്ചു
പാക് താലിബാൻ നേതാവ് അസം താരിഖിനെ വധിച്ചു
Monday, September 26, 2016 11:00 AM IST
ഇസ്ലാമാബാദ്: മുതിർന്ന പാക് താലിബാൻ കമാൻഡർ അസം താരിഖിനെ അഫ്ഗാൻ പ്രത്യേകസേന വധിച്ചു. പാക്കിസ്‌ഥാൻ അതിർത്തിയിലെ പഖ്തിക പ്രവിശ്യയിൽ വച്ചാണ് ഇയാൾ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകനും ഒമ്പത് അനുയായികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

പാക് താലിബാന്റെ വക്‌താവായിരുന്ന താരിഖ് 2014ൽ മാതൃസംഘടനയിൽനിന്ന് വിഘടിച്ചു പ്രവർത്തിച്ചു വരുകയായിരുന്നു. അഞ്ചു മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിൽ നാലു ഹെലികോപ്റ്ററുകളും രണ്ടു ഡ്രോണും അഫ്ഗാൻ സൈന്യത്തെ സഹായിച്ചതായി ഡോൺ റിപ്പോർട്ട് ചെയ്തു. ഹക്കിമുള്ള മെഹസൂദ് പാക് താലിബാൻ മേധാവിയായിരുന്നപ്പോൾ 2009 മുതൽ 2013 വരെ അസം താരിഖ് വക്‌താവായിരുന്നു. ഹക്കിമുള്ളയുടെ മരണശേഷം താലിബാനിൽനിന്ന് വിഘടിച്ചു ഖാൻ സയിദ് സഞ്നയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ വക്‌താവായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.