ഇന്ത്യക്കാരെ അപമാനിച്ച് ട്വീറ്റ്: പാക് നടൻ പോലീസ് നിരീക്ഷണത്തിൽ
Monday, September 26, 2016 10:59 AM IST
ലണ്ടൻ: കാഷ്മീർ വിഷയത്തിൽ ഇന്ത്യാക്കാരെ അപമാനിച്ച് ട്വീറ്റ് ചെയ്ത പാക് നടൻ ബ്രിട്ടീഷ് പോലീസിന്റെ നിരീക്ഷണത്തിൽ. പാക്കിസ്‌ഥാനിൽ ജനിച്ച് ബ്രിട്ടനിൽ ടിവി പരമ്പരയിൽ അഭിനയിക്കുന്ന മാർക് അൻവറാണ് പോലീസ് നിരീക്ഷണത്തിലുള്ളത്.

വിവാദ ട്വീറ്റിനെ തുടർന്ന് ബ്രിട്ടീഷ് ടിവി ഇയാളെ പരമ്പരയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാർക് പോലീസ് നിരീക്ഷണത്തിലായത്. വെള്ളിയാഴ്ചയാണ് ട്വിറ്ററിൽ വിവാദ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ഞായറാഴ്ച പോലീസ് മാർകിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.


കൊറൊനേഷൻ സ്ട്രീറ്റ് എന്ന പരമ്പരയിൽ മുസ്ലിം കഥാപത്രത്തെയാണ് മാർക്ക് അവതരിപ്പിച്ചിരുന്നത്. അതേസമയം, ട്വിറ്റർ തന്റെ സ്വകാര്യയിടമാണെന്നും അതിൽ കാഷ്മീരിനെക്കുറിച്ച് തനിക്കു തോന്നിയ അഭിപ്രായം പങ്കുവെയ്ക്കുകയാണു ചെയ്തതെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മാർക് പറഞ്ഞു. പത്രങ്ങൾ തന്റെ ട്വീറ്റ് വളച്ചോടിച്ചെന്നും ഇതുമൂലം ജോലി നഷ്‌ടപ്പെട്ടെന്നും മാർക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.