മതനിന്ദാക്കേസിലെ പ്രതിയായ ജോർദാൻ എഴുത്തുകാരൻ വെടിയേറ്റു മരിച്ചു
മതനിന്ദാക്കേസിലെ പ്രതിയായ ജോർദാൻ എഴുത്തുകാരൻ വെടിയേറ്റു മരിച്ചു
Sunday, September 25, 2016 11:25 AM IST
അമ്മാൻ: മതനിന്ദാക്കേസിൽ വിചാരണ നേരിടുന്ന ജോർദാനിലെ ക്രൈസ്തവ എഴുത്തുകാരൻ നാഹെദ് ഹട്ടറെ കോടതിക്കുമുന്നിൽ അക്രമി വെടിവച്ചുകൊന്നു. ഫേസ്ബുക്കിൽ ഇസ്ലാംവിരുദ്ധ കാർട്ടൂൺ ഷെയർ ചെയ്തെന്നാണ് 56കാരനായ നാഹെദ് ഹട്ടറുടെ പേരിലുള്ള കേസ്. ഓഗസ്റ്റ് 13ന് അറസ്റ്റിലായ ഹട്ടറെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

ജിഹാദിസ്റ്റുകൾക്ക് എതിരേയുള്ള പ്രചാരണമായിരുന്നു ലക്ഷ്യമെന്നും മതനിന്ദ ഉദ്ദേശിച്ചില്ലെന്നും പറഞ്ഞ് ഹട്ടർ പിന്നീടു കാർട്ടൂൺ പിൻവലിച്ചു. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിനെ പിന്തുണയ്ക്കുന്ന സാഹിത്യകാരനാണ് ഹട്ടർ.ഇന്നലെ കോടതിയിലേക്കുള്ള പടികൾ കയറുമ്പോഴാണ് തൊട്ടടുത്തുനിന്ന് അക്രമി ഹട്ടർക്കു നേരേ നിറയൊഴിച്ചത്. മൂന്നു വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ദേഹത്തു തറച്ചു.


അക്രമിയെ അറസ്റ്റു ചെയ്തെന്നു സ്റ്റേറ്റ് വാർത്താ ഏജൻസി പെട്രാ അറിയിച്ചു.അമ്മാനിലെ ഒരു മോസ്കിലെ മതപ്രസംഗകനാണ് അറസ്റ്റിലായതെന്നു സുരക്ഷാഅധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.