മാധ്യമങ്ങൾ അപവാദ പ്രചാരണം നടത്തരുത്: മാർപാപ്പ
മാധ്യമങ്ങൾ അപവാദ പ്രചാരണം  നടത്തരുത്: മാർപാപ്പ
Friday, September 23, 2016 11:52 AM IST
വത്തിക്കാൻസിറ്റി: അപവാദം പ്രചരിപ്പിക്കുകയും ഭയം വിതയ്ക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തനം ഭീകര പ്രവർത്തനമാണെന്നു ഫ്രാൻസിസ് മാർപാപ്പ. അഭയാർഥി പ്രശ്നം, പട്ടിണി തുടങ്ങിയവയെക്കുറിച്ച് ഭീതി വളർത്തുന്ന റിപ്പോർട്ടിംഗ് അരുത്. പകരം അനുരഞ്ജനത്തിനു പ്രോത്സാഹനം നൽകണം.

ഇറ്റലിയിലെ റിപ്പോർട്ടർമാരുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറ്റാലിയൻ നാഷണൽ കൗൺസിൽ ഓഫ് ദി ഓർഡർ ഓഫ് ജേർണലിസ്റ്റ് സംഘടനയിലെ 400 റിപ്പോർട്ടർമാർ പങ്കെടുത്തു.


നാവുകൊണ്ട് ഒരാളെ കൊല്ലാം. മാധ്യമങ്ങളുടെ കാര്യത്തിൽ ഇതു കൂടുതൽ ശരിയാണ്.ഏഷണി പറയാതെ സത്യം മാത്രം റിപ്പോർട്ടു ചെയ്യാൻ അവർ ശ്രദ്ധിക്കണം. വാർത്ത തെറ്റിയാൽ പിറ്റേന്നു തിരുത്തുകൊടുക്കാം. എന്നാൽ തെറ്റായ വാർത്ത വ്യക്‌തിക്കുണ്ടാക്കുന്ന മാനഹാനി പരിഹരിക്കാനാവില്ല. സത്യസന്ധത, പ്രഫഷണലിസം, മനുഷ്യത്വത്തോടുള്ള ബഹുമാനം എന്നിവയാണു മാധ്യമപ്രവർത്തകർക്കു വേണ്ട അവശ്യഗുണങ്ങളെന്നു മാർപാപ്പ ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.