ബ്രിട്ടീഷ് ട്രഷറി മന്ത്രി ജിം ഓനീൽ രാജിവച്ചു
ബ്രിട്ടീഷ് ട്രഷറി മന്ത്രി ജിം ഓനീൽ രാജിവച്ചു
Friday, September 23, 2016 11:52 AM IST
ലണ്ടൻ: തെരേസാ മേ കാബിനറ്റിലെ ട്രഷറി മന്ത്രി ലോർഡ് ജിം ഓനീൽ രാജിവച്ചു. രാജിക്കത്തിൽ ഓനീൽ കാരണം സൂചിപ്പിച്ചിട്ടില്ലെങ്കിലും നയപരമായ കാര്യങ്ങളിൽ പ്രധാനമന്ത്രിയുമായുള്ള ഭിന്നതയാണു രാജിക്കിടയാക്കിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മേയുടെ കാബിനറ്റിൽനിന്നുള്ള ആദ്യത്തെ രാജിയാണിത്.

ഗോൾഡ്മാൻ സാക്സിലെ മുൻ ചീഫ് ഇക്കണോമിസ്റ്റായ ഓനീൽ ചൈനയിൽനിന്നു നിക്ഷേപം സ്വീകരിക്കുന്നതിന് അനുകൂലമായിരുന്നു. എന്നാൽ മേ ഇക്കാര്യത്തിൽ തണുപ്പൻ നയം സ്വീകരിച്ചതാണ് ഇരുവരും തമ്മിലുള്ള അകൽച്ചയ്ക്കു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.


ചൈന ഉൾപ്പെട്ട 1800കോടി പൗണ്ടിന്റെ ഹിങ്ക്ലി പദ്ധതി പുനരവലോകനം ചെയ്യണമെന്ന് മേ ഈയിടെ നിർദേശിച്ചിരുന്നു. ഓനീലിനു പകരം ട്രഷറി മന്ത്രിയായി ലോർഡ് യംഗ്ഓഫ് കുക്കാമിനെ നിയമിച്ചതായി പത്ത് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.