കുട്ടികൾ ബന്ദികളെ വെടിവച്ചു കൊല്ലുന്ന വീഡിയോ ഐഎസ് പുറത്തുവിട്ടു
കുട്ടികൾ ബന്ദികളെ വെടിവച്ചു കൊല്ലുന്ന വീഡിയോ ഐഎസ് പുറത്തുവിട്ടു
Saturday, August 27, 2016 12:17 PM IST
ലണ്ടൻ: ആൺകുട്ടികളെകൊണ്ട് ബന്ദികളെ വെടിവച്ചുകൊല്ലിക്കു ന്ന കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) വീണ്ടും പുറത്തുവിട്ടു. കൈകൾ പിന്നിൽകെട്ടി, മുട്ടിൽ നിർത്തിയ ബന്ദികളുടെ തലയ്ക്കു പിന്നിൽ പതിനഞ്ചു വയസിൽ താഴെയുള്ള ആൺകുട്ടികൾ വെടിവയ്ക്കുന്ന വീഡിയോയാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. അബു അബ്ദുള്ള അൽ–ബ്രിട്ടാനി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ബാലൻ ഉൾപ്പെടെ അഞ്ച് ആൺകുട്ടികളാണ് കൊടുംക്രൂരത ചെയ്യുന്നത്. പത്തിനും പതിമ്മൂന്നിനും ഇടയിലാണ് അൽ–ബ്രിട്ടാനിയുടെ പ്രായം.

കുർദിഷ് പോരാളികളെയാണ് ബന്ദികളാക്കി വെടിവച്ചു കൊന്നന്നത്. ഐഎസ് മുമ്പ് പുറത്തുവിട്ട വീഡിയോകളിൽ ബന്ദികളെ അണിയിച്ച ഓറഞ്ച് നിറത്തിലുള്ള വസ്ത്രംതന്നെയാണ് പുതിയ ദൃശ്യങ്ങളിലുമുള്ളത്.


അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളുടെ പിന്തുണകൊണ്ടൊന്നും കുർദുകളെ രക്ഷിക്കാനാവില്ല, ചെകുത്താന്മാർ നരകത്തിലേക്ക് എന്നു വിളിച്ചു പറഞ്ഞാണ് അൽ–ബ്രിട്ടാനി ബന്ദികളെ കൊല്ലുന്നത്.

ടുണീഷ്യ, കുർദിഷ്, ഈജിപ്ത്, ഉസ്ബക്കിസ്‌ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മറ്റു നാലു കുട്ടികളും. അതേസമയം, അൽ–ബ്രിട്ടാനി ബ്രിട്ടീഷ് പൗരനാണോ എന്നതു സംബന്ധിച്ച് യുകെ വിദേശകാര്യമന്ത്രാലയം സ്‌ഥിരീകരിച്ചിട്ടില്ല.

ഐഎസിൽ ചേരാൻ പുറപ്പെട്ട ബ്രിട്ടീഷ് യുവതിയുടെ മകനാകാം അൽ–ബ്രിട്ടാനി എന്നാണു കരുതപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.