സ്റ്റാമ്പുകളിലൂടെയും ആദരം വത്തിക്കാനിൽനിന്നു
സ്റ്റാമ്പുകളിലൂടെയും ആദരം വത്തിക്കാനിൽനിന്നു
Tuesday, August 23, 2016 11:47 PM IST
<ആ>റവ. ഡോ. റ്റൈജു തളിയത്ത് സിഎംഐ

വത്തിക്കാൻ സിറ്റി: ലോകരാഷ്ട്രങ്ങളുടെയെല്ലാം ശ്രദ്ധ നേടിയ വ്യക്‌തിയെന്ന നിലയിൽ ഏറ്റവും കൂടുതൽ പോസ്റ്റൽ സ്റ്റാമ്പുകളിൽ ചിത്രീകരിക്കപ്പെട്ടയാളാണു മദർ തെരേസ. നൊബേൽ സമാധാന സമ്മാനവും ഭാരതരത്നവും നേടിയ, ഭാരതപൗരത്വമുള്ള അഗതികളുടെ അമ്മയെ ആദരിക്കുന്നതിനായി അറുപതോളം രാജ്യങ്ങൾ ദേശീയ പോസ്റ്റൽ സ്റ്റാമ്പുകൾ ഇറക്കി.

കരുണയായ “ദൈവത്തിന്റെ ചെറിയ പെൻസിൽ” മാത്രമാണു താൻ എന്നുപറഞ്ഞു കടന്നുപോയ, ജീവിച്ചിരുന്നപ്പോൾ തന്നെ “ജീവിക്കുന്ന വിശുദ്ധ” എന്ന് എല്ലാവരാലും വിളിക്കപ്പെട്ടയാളാണ് കരുണയുടെ ഈ മാലാഖ. ലോകം ഇന്നും ദൈവത്തിന്റെ കരുണ പ്രകാശിപ്പിക്കുന്ന വ്യക്‌തികളെ ഓർത്ത് അഭിമാനം കൊള്ളുന്നു എന്നതിന്റെ തെളിവാണ് നിരവധിയായ ഈ പോസ്റ്റൽ സ്റ്റാമ്പുകൾ. കരുണയുടെ വർഷത്തിൽ കരുണയുടെ പ്രവാചകയായ മദറിന്റെ വിശുദ്ധപദവി അംഗീകരിക്കുന്ന വേളയിൽ വത്തിക്കാൻ സ്റ്റാമ്പ് ശേഖരത്തിലേക്ക് ഈ സ്റ്റാമ്പുകൾ തെരഞ്ഞെടുത്തു സൂക്ഷിച്ചുകൊണ്ട് ഈ മഹതിയെ ആദരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.