ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് യുഎസ്
ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് യുഎസ്
Thursday, June 30, 2016 9:26 PM IST
വാഷിംഗ്ടൺ: ആണവ വിതരണ സംഘത്തിൽ (എൻഎസ്ജി) ഇന്ത്യയുടെ അംഗത്വത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് യുഎസ്. സീയൂളിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതിൽ നിരാശയുള്ളതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്‌താവ് ജോൺ കിർബി പറഞ്ഞു. ഇന്ത്യയുടെ പ്രവേശനത്തിനായി അംഗരാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാൻ ശ്രമിക്കും. ചില മാസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ എൻഎസ്ജി പ്രവേശനം സാധ്യമാകുമെന്നും കിർബി പറഞ്ഞു.<യൃ><യൃ>ചൈനയുടെ എതിർപ്പിനെ തുടർന്നാണ് ഇന്ത്യയ്ക്ക് ആണവദാതാക്കളുടെ സംഘത്തിൽ അംഗത്വം ലഭിക്കാതെ പോയത്. അണ്വായുധ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാത്ത ഇന്ത്യയെ അംഗമാക്കിയാൽ സംഘത്തിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാകുമെന്നതായിരുന്നു ചൈനയുടെ നിലപാട്. ന്യൂസിലൻഡ്, അയർലൻഡ്, ബ്രസീൽ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ 38 രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കു ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.