താലിബാൻ ആക്രമണം: 37 പേർ കൊല്ലപ്പെട്ടു
താലിബാൻ ആക്രമണം: 37 പേർ കൊല്ലപ്പെട്ടു
Thursday, June 30, 2016 12:03 PM IST
കാബൂൾ: പോലീസ് കേഡറ്റുകളുമായി പോയ ബസുകൾക്കു നേരെ കാബൂൾ പ്രാന്തത്തിൽ താലിബാൻ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 37 പേർ മരിച്ചു. 30 പോലീസുകാർക്കും ഏഴു സാധാരണക്കാർക്കുമാണു ജീവഹാനി നേരിട്ടതെന്ന് ഫദ്മാൻ ഡിസ്ട്രിക്ട് ചീഫ് മൂസാ റഹ്മതി പറഞ്ഞു.

60 പേർക്കു പരിക്കേറ്റിട്ടുണ്ട്. രണ്ടു ചാവേറുകളിൽ ഒരാൾ കാറിലും രണ്ടാമൻ കാൽനടയായുമാണ് എത്തിയതെന്നു റഹ്്മതി അറിയിച്ചു. കാബൂളിലെ പോലീസ് പരിശീലന കേന്ദ്രത്തിൽനിന്ന് സമീപ വർഡാക്ക് പ്രവിശ്യയിലേക്കു കേഡറ്റുകളുമായി പോയ അഞ്ചു ബസുകളുടെ നേർക്കാണ് ആക്രമണം നടന്നത്. ബസുകളിൽ ഒട്ടാകെ 219 പോലീസ് കേഡറ്റുകളുണ്ടായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാൻ വക്‌താവ് സബീബുള്ള മുജാഹിദ് പ്രസ്താവനയിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.