ഫല്ലൂജയിൽ വ്യോമാക്രമണം; 250 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു
ഫല്ലൂജയിൽ വ്യോമാക്രമണം; 250 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു
Thursday, June 30, 2016 12:02 PM IST
ബാഗ്ദാദ്: ഇറാക്കിലെ ഫല്ലൂജ നഗരപ്രാന്തത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഐഎസിന്റെ 50 വാഹനങ്ങൾ തകരുകയും 250 ഭീകരർ കൊല്ലപ്പെടുകയും ചെയ്തു. ഫല്ലൂജയിൽനിന്നു12മൈൽ അകലെയുള്ള റോഡിലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് യുഎസ് ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ബുധനാഴ്ച കനത്ത ആക്രമണം നടത്തിയെന്ന് ഫല്ലൂജയിലെ സൈനിക നടപടിക്കു നേതൃത്വം നൽകിയ ഇറാക്കി കമാൻഡർ ബ്രിഗേഡിയർ യാഹ്യാ റസൂൽ അറിയിച്ചു. 200ൽ അധികം വാഹനങ്ങളാണു കോൺവോയിയിൽ ഉണ്ടായിരുന്നത്.


ഐഎസിനെ തുരത്തി ഫല്ലൂജ നഗരത്തിന്റെ നിയന്ത്രണം പിടിച്ചതായി കഴിഞ്ഞയാഴ്ച ഇറാക്കി അധികൃതർ പ്രഖ്യാപിച്ചിരുന്നു. മൊസൂൾ മോചിപ്പിക്കുകയാണ് അടുത്തലക്ഷ്യമെന്നും ഇറാക്കി പ്രധാനമന്ത്രി ഹൈദർ അൽ അബാദി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.