കുവൈത്തിൽ തീപിടിത്തം; എട്ടു പേർ മരിച്ചു
Thursday, June 30, 2016 12:02 PM IST
കുവൈത്ത്: കുവൈത്തിൽ ഇന്നലെ രാവിലെയുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അടക്കം എട്ടു പേർ മരിച്ചു. ഫർവാനിയയിലെ ബ്ലോക്ക് രണ്ടിൽ താമസിക്കുന്ന പാകിസ്‌ഥാനി സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് കരുതുന്നു. കച്ചവടത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളിലാണ് തീപിടിച്ചത്. ഇതേത്തുടർന്നുണ്ടായ വിഷപുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണു പ്രാഥമിക നിഗമനം. റംസാൻ വ്രതമായതിനാൽ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. അഗ്നി ശമന ദുരന്ത നിവാരണ വിഭാഗം മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ അണച്ചത്. പരിക്കേറ്റവരെ ഫർവാനിയ ,സബാ ഹോസ്പിറ്റലിലേക്ക് മാറ്റി .അപകടം സംബധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.