ഇന്ത്യയുടെ എൻഎസ്ജി പ്രവേശനം തടയാൻ ഒരു രാജ്യത്തിനും കഴിയില്ലെന്ന് യുഎസ്
ഇന്ത്യയുടെ എൻഎസ്ജി പ്രവേശനം തടയാൻ ഒരു രാജ്യത്തിനും കഴിയില്ലെന്ന് യുഎസ്
Wednesday, June 29, 2016 8:52 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ ആണവദാതാക്കളുടെ സംഘത്തിലെക്കുള്ള (എൻഎസ്ജി) പ്രവേശനം ഒരു രാജ്യത്തിനും തടയാൻ സാധിക്കില്ലെന്നു യുഎസ്. ഈ വിഷയത്തിൽ ഇന്ത്യ ശക്‌തമായി തിരിച്ചുവരുമെന്നും യുഎസ് രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി തോമസ് ഷാനൻ പറഞ്ഞു. മിസൈൽ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാന (എംടിസിആർ) ത്തിൽ അംഗത്വം ലഭിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ആണവനിർവ്യാപനത്തിനുള്ള ഉത്തരവാദിത്വം വർധിച്ചതായും തോമസ് പറഞ്ഞു.

ചൈനയുടെയും മറ്റ് ഒമ്പതു രാജ്യങ്ങളുടെയും എതിർപ്പിനെത്തുടർന്ന് ഇന്ത്യക്ക് എൻഎസ്ജിയിൽ അംഗത്വം ലഭിച്ചില്ല. 38 രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കു ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.