ബനഡിക്ട് പതിനാറാമന് ആശംസകൾ നേർന്ന് ഫ്രാൻസിസ് മാർപാപ്പ
ബനഡിക്ട് പതിനാറാമന് ആശംസകൾ നേർന്ന് ഫ്രാൻസിസ് മാർപാപ്പ
Tuesday, June 28, 2016 12:53 PM IST
വത്തിക്കാൻ സിറ്റി: എമരിറ്റസ് പോപ്പ് ബനഡിക്ട് പതിനാറാമന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 65–ാംവാർഷികം വത്തിക്കാനിൽ ഇന്നലെ ആഘോഷിച്ചു.

വത്തിക്കാൻ കൊട്ടാരത്തിലെ ക്ലമന്റയിൻ ഹാളിൽ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുപ്പതോളം കർദിനാൾമാരും മറ്റു നിരവധി വിശിഷ്ടാതിഥികളും കൂരിയാ ഉദ്യോഗസ്‌ഥരും പങ്കെടുത്തു. ബനഡിക്ട് പതിനാറാമന് ആശംസകൾ അർപ്പിച്ച മാർപാപ്പ അദ്ദേഹത്തിന്റെ പ്രാർഥന തനിക്ക് ഏറെ ശക്‌തി പകരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബർ എട്ടിന് കരുണയുടെ ജൂബിലി പ്രഖ്യാപനവേളയിലാണ് ഇരുവരും ഇതിനുമുമ്പ് ഒരു ചടങ്ങിൽ ഒരുമിച്ചു പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.