മതനിന്ദ; രണ്ടു ക്രൈസ്തവർക്ക് വധശിക്ഷ
Tuesday, June 28, 2016 12:53 PM IST
ലാഹോർ: മതനിന്ദാക്കുറ്റം ചുമത്തി രണ്ടു ക്രൈസ്തവർക്കും ഒരു മുസ്്ലിം മതവിശ്വാസിക്കും പാക്കിസ്‌ഥാനിലെ ഗുജ്റൻവാലയിലെ ഭീകരവിരുദ്ധകോടതി വധശിക്ഷ വിധിച്ചു. അൻജും, നാസ് (ഇരുവരും ക്രൈസ്തവർ),ജാഫർ അലി എന്നിവർക്കാണു ശിക്ഷ വിധിച്ചത്. നാസിനും അലിക്കും 35വർഷം തടവുശിക്ഷയും 80ലക്ഷംരൂപ പിഴയും വിധിച്ചു. അൻജുമിന് 50ലക്ഷം രൂപ പിഴ ചുമത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.