ലബനനിൽ ചാവേറാക്രമണം: ഒമ്പതു മരണം
ലബനനിൽ ചാവേറാക്രമണം: ഒമ്പതു മരണം
Monday, June 27, 2016 12:11 PM IST
ബെയ്റൂട്ട്:സിറിയൻ അതിർത്തിക്കു സമീപമുള്ള ലബനീസ് ഗ്രാമത്തിൽ ചാവേറുകൾ നടത്തിയ ആക്രമണത്തിൽ നാലു ചാവേറുകൾ ഉൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരിക്കേറ്റു. ക്രൈസ്തവർക്കു പ്രാമുഖ്യമുള്ള അൾ–ഖാ ഗ്രാമത്തിലാണ് സ്ഫോടനങ്ങൾ നടന്നത്. പത്തു മിനിറ്റിന്റെ ഇടവിട്ട് നാലു സ്ഫോടനങ്ങൾ ഉണ്ടായി.പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണന്ന് ലബനീസ് റെഡ്ക്രോസ് ജനറൽ സെക്രട്ടറി ജോർജസ് കെറ്റാനെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.