ചൈനയിൽ ബസിനു തീപിടിച്ച് 35 മരണം
ചൈനയിൽ ബസിനു തീപിടിച്ച് 35 മരണം
Sunday, June 26, 2016 11:21 AM IST
ബെയ്ജിംഗ്: ചൈനയിലെ ഹുനാൻ പ്രവശ്യയിൽ ടൂറിസ്റ്റ് ബസിനു തീപിടിച്ച് 35 പേർ മരിച്ചു. 55 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് റോഡരികിൽ സ്‌ഥാപിച്ചിരുന്ന ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇന്ധന ചോർച്ചയുണ്ടായതാണ് തീപടരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.