പാക്കിസ്‌ഥാന്റെ എതിർപ്പ് യുഎസ് തള്ളി, ഭീകരവേട്ട തുടരും
Tuesday, May 24, 2016 11:50 AM IST
വാഷിംഗ്ടൺ: പാക്കിസ്‌ഥാന്റെ അഖണ്ഡത മാനിക്കുന്നുണ്ടെങ്കിലും അമേരിക്കൻ സൈനികരെ ആക്രമിക്കുന്ന ഭീകരരെ ഉന്മൂലനം ചെയ്യുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് യുഎസ് വ്യക്‌തമാക്കി.

താലിബാൻ നേതാവ് മുല്ലാ അക്‌തർ മൻസൂറിനെ വധിക്കുന്നതിനു പാക് മേഖലയിൽ ഡ്രോൺ ആക്രമണം നടത്തിയതിൽ യുഎസ് സ്‌ഥാനപതിയെ വിളിച്ചുവരുത്തി പാക്കിസ്‌ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു.

യുഎസിനും സഖ്യസേനയ്ക്കും മൻസൂർ ഭീഷണി ഉയർത്തിയെന്നും ഈ സാഹചര്യത്തിലാണ് മൻസൂറിനെതിരേ സൈനിക നടപടി സ്വീകരിച്ചതെന്നും പെന്റഗൺ വക്‌താവ് ക്യാപ്റ്റൻ ജെഫ്ഡേവീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ബലൂചിസ്‌ഥാൻ മേഖലയിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മൻസൂർ കൊല്ലപ്പെട്ടത്. യുഎസ് സ്‌ഥാനപതിയെ വിളിച്ചുവരുത്തി പാക്കിസ്‌ഥാൻ പ്രതിഷേധിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇതു ദോഷകരമായി ബാധിക്കുമെന്നു കരുതുന്നില്ലെന്ന് ഡേവീസ് പറ ഞ്ഞു.


പാക്കിസ്‌ഥാന്റെ പരമാധികാരം മാനിക്കുന്നുണ്ടെങ്കിലും ഭീകരരെ വേട്ടയാടുന്ന കാര്യത്തിൽ അലംഭാവം കാണിക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്‌താവ് മാർക്ക് ടോണറും വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.