നഷീദിനു ബ്രിട്ടൻ അഭയം നൽകി
Monday, May 23, 2016 12:39 PM IST
കൊളംബോ: മുൻ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദിന് ബ്രിട്ടൻ അഭയം അനുവദിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ജഡ്ജിയെ അറസ്റ്റു ചെയ്തെന്ന കുറ്റം ചുമത്തി 13വർഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട നഷീദിനെ അന്തർദേശീയ സമ്മർദത്തെത്തുടർന്നു ബ്രിട്ടനിൽ ചികിത്സയ്ക്കു പോകാൻ പ്രസിഡന്റ് യാമീൻ അനുവദിച്ചിരുന്നു. നഷീദിനു രാഷ്ട്രീയ അഭയാർഥി എന്ന പദവി അനുവദിച്ചെന്ന് അഭിഭാഷകൻ ഹസൻ ലത്തീഫ് റോയിട്ടേഴ്സിനോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.