വിയറ്റ്നാമിനുള്ള ആയുധ ഉപരോധം യുഎസ് റദ്ദാക്കി
Monday, May 23, 2016 12:39 PM IST
ഹാനോയ്: മുൻ ശത്രുവായ വിയറ്റ്നാമിന് എതിരേയുള്ള ആയുധ ഉപരോധം പിൻവലിക്കുകയാണെന്നു വിയറ്റ്നാമിൽ ത്രിദിന സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചു. ശീതയുദ്ധകാലത്തിന്റെ ഒരുശേഷിപ്പുകൂടി ഇതോടെ ഇല്ലാതാവുകയാണെന്ന് അദ്ദേഹം വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ദേയ് ക്വാംഗുമൊത്തു നടത്തിയ സംയുക്‌ത പത്രസമ്മേളനത്തിൽ പറഞ്ഞു.

മേഖലയിൽ ചൈനയുടെ സ്വാധീനം വർധിച്ചതും വിയറ്റ്നാമിനുള്ള ആയുധവില്പന നിരോധനം നീക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. എന്നാൽ ഉപരോധം പിൻവലിച്ചതിനെ ചൈനാ നയവുമായി ബന്ധിപ്പിക്കേണ്ടെന്ന് ഒബാമ പറഞ്ഞു.


വിയറ്റ്നാം യുദ്ധം അവസാനിച്ച് 41 വർഷത്തിനുശേഷമാണ് ഒബാമയുടെ വിയറ്റ്നാം സന്ദർശനം. വിയറ്റ്നാം യുദ്ധത്തിൽ നാവിക ഓഫീസറായി പങ്കെടുത്ത സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ഉൾപ്പെടെയുള്ള യുഎസ് ഉദ്യോഗസ്‌ഥരും ഒബാമയോടൊപ്പം എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.