തായ്ലൻഡിൽ ഹോസ്റ്റലിനു തീപിടിച്ചു, 17 വിദ്യാർഥിനികൾ മരിച്ചു
Monday, May 23, 2016 12:39 PM IST
തായ്പേയ്: തായ്ലൻഡിലെ പെൺകുട്ടികളുടെ ഹോസ്റ്റലിനു തീപിടിച്ച് 17 വിദ്യാർഥിനികൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. മലയോര മേഖലയിലെ നിർധന ആദിവാസി വിദ്യാർഥിനികൾക്കായി ഉത്തര പ്രവിശ്യയായ ചിയാംഗ് റായിയിൽ പ്രവർത്തിക്കുന്ന സ്കൂളിലാണു ദുരന്തം. ഡോർമിറ്ററിയിൽ കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴാണു തീപടർന്നത്.

അഞ്ച് മുതൽ 12 വരെ പ്രായത്തിലുള്ള പെൺകുട്ടികളാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെയും നില അതീവ ഗുരുതരമാണ്. തീപടർന്ന സ്‌ഥലങ്ങളിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. തകരാറിലായിരുന്ന ഫ്ളൂറസെന്റ് ബൾബിൽ നിന്നാണ് തീപടർന്നത് എന്നാണ് പ്രാഥമിക നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.