തോക്കുലോബിയുടെ പിന്തുണ ട്രംപിന്
തോക്കുലോബിയുടെ പിന്തുണ ട്രംപിന്
Saturday, May 21, 2016 12:16 PM IST
വാഷിംഗ്ടൺ: റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയാവുമെന്നു കരുതപ്പെടുന്ന ഡൊണാൾഡ് ട്രംപിന് അമേരിക്കയിലെ തോക്കുലോബി പിന്തുണ പ്രഖ്യാപിച്ചു.

40ലക്ഷം അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന നാഷണൽ റൈഫിൾസ് അസോസിയേഷനാണു പിന്തുണ അറിയിച്ചത്. രാഷ്ര്‌ടീയതലത്തിൽ ഏറെ ശക്‌തിയുള്ള ലോബിയാണിത്.

തോക്കുടമകളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുമെന്നു പറഞ്ഞ ട്രംപ് താൻ പ്രസിഡന്റായാൽ തോക്കുമുക്‌ത മേഖലകൾ നിർത്തലാക്കുമെന്നും വ്യക്‌തമാക്കി.


തോക്കുടമകളുടെ അവകാശങ്ങൾ ദുർബലപ്പെടുത്താനാണു ഹില്ലരി ക്ലിന്റന്റെ നീക്കമെന്നും ട്രംപ് ആരോപിച്ചു. തോക്കുവാങ്ങുന്നവരുടെ പശ്ചാത്തലം അന്വേഷിക്കുന്നതുൾപ്പെടെ തോക്കുനിയന്ത്രണത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നു നേരത്തെ ഹില്ലരി പ്രസ്താവിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.