ബംഗ്ലാ ഡോക്ടറെ വെട്ടിക്കൊന്നു
Friday, May 20, 2016 11:14 AM IST
ധാക്ക: പടിഞ്ഞാറൻ ബംഗ്ലാദേശിലെ കുഷ്ടിയാ ജില്ലയിൽ ഹോമിയോപ്പതി ഡോക്ടർ മിർ സന്നൂർ റഹ്മാനെ ബൈക്കിലെത്തിയ ഭീകരർ വെട്ടിക്കൊന്നു. റഹ്മാന്റെ സുഹൃത്തും യൂണിവേഴ്സിറ്റി അധ്യാപകനുമായ സൈഫുസ്മാനു ഗുരുതരമായ പരിക്കേറ്റു.

ഇസ്ലാമിസ്റ്റ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് മേധാവി ചൗധരി പറഞ്ഞു.


മതനിരപേക്ഷ ബ്ലോഗ്എഴുത്തുകാർ, മതന്യൂനപക്ഷ വിഭാഗക്കാർ, ജീവകാരുണ്യ പ്രവർത്തകർ തുടങ്ങി നിരവധി പേരെ അടുത്തകാലത്ത് ഭീകരർ ബംഗ്ളാദേശിൽ കൊലപ്പെടുത്തി.

അൻസറുള്ള ബംഗ്ലാ ടീം എന്ന ഭീകര സംഘടനയിലെ ആറു പേരെ പിടികൂടാൻ സഹായകമായ വിവരം തരുന്നവർക്ക് അഞ്ചു ലക്ഷം ടാകാ ഇനാം നൽകുമെന്നു ബംഗ്ളാ ഭരണകൂടം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.