അമേരിക്കയിലെ ആദ്യ സിക്ക മരണം സ്‌ഥിരീകരിച്ചു
Saturday, April 30, 2016 11:59 AM IST
ഷിക്കാഗോ: അമേരിക്കയിലെ ആദ്യ സിക്കവൈറസ് മരണം ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. പ്രദേശത്തെ അറുപത്തഞ്ചോളം ഗർഭിണികൾ നിരീഷണത്തിലാണ്. രക്‌തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവുകുറഞ്ഞു രക്‌തം കട്ടപിടിക്കാതിരിക്കുന്നതാണ് രോഗാവസ്‌ഥ. ഷിക്കാഗോയുടെ വിവിധ പ്രദേശങ്ങളിൽ നിന്നു പനിയും ശരീരവേദയുമായി എത്തുന്ന രോഗികൾ അരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആദ്യ മരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.