വിമാനത്താവളത്തിൽ തീപിടിത്തം: രണ്ടു മരണം
Friday, April 29, 2016 12:05 PM IST
ഷാംഗ്ഹായ്: ചൈനയിലെ ഷാംഗ്ഹായ് ഹോംഗ്കിയാവോ വിമാനത്താവളത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർ മരിച്ചു. നാലുപേർക്കു ഗുരുതരമായി പരിക്കേറ്റു. തീ അണച്ചെന്നു ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

പ്രദേശിക സമയം രാവിലെ ഏഴിനാണു വിമാനത്താവളത്തിലെ അടിഭാഗത്തെ ടെർമിനലിൽ തീപിടത്തമുണ്ടായതെന്നു ദ പീപ്പിൾസ് ഡെയ്ലി റിപ്പോർട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.