ഇറ്റലിയിൽ ഭീകരാക്രമണം നടത്താനുള്ള ഐഎസിന്റെ പദ്ധതി പൊളിച്ചു
Thursday, April 28, 2016 11:07 AM IST
റോം: ഇറ്റലിയിൽ ഭീകരാക്രമണം നടത്താനുള്ള ഐഎസിന്റെ പദ്ധതി പൊളിച്ചതായി മിലാൻ പ്രോസിക്യൂട്ടർ അറിയിച്ചു. പാരീസ്, ബ്രസൽസ് മോഡലിൽ റോമിലും ഭീകരാക്രമണത്തിന് ഇറ്റലിയിൽ താമസിക്കുന്ന മൊറോക്കൻ സ്വദേശിക്ക് ഐഎസ് ഉത്തരവു നൽകിയിരുന്നതായി പ്രോസിക്യൂട്ടർ മൗറിസ്യോ റൊമനെല്ലി പറഞ്ഞു.

ഐഎസിന്റെ സന്ദേശങ്ങൾ പിടിച്ചെടുത്തതിൽനിന്നു വ്യക്‌തമായതാണ് ഈ വിവരം. ഇതെത്തുടർന്ന് വടക്കൻ ലൊംബാർഡി മേഖലയിൽനിന്നു നാലു പേരെ അറസ്റ്റു ചെയ്തെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.