റോമിൽ ചാവറ പ്രഭാഷണ പരമ്പര
റോമിൽ ചാവറ പ്രഭാഷണ പരമ്പര
Monday, April 25, 2016 12:12 PM IST
<ആ>ഡോ. ഐസക് ആരിക്കാപ്പള്ളിൽ സിഎംഐ

വത്തിക്കാൻസിറ്റി: റോമിലെ ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ആൻഡ് ഇന്റർ റിലിജിയസ് സ്റ്റഡീസിൽ ചാവറ പ്രഭാഷണ പരമ്പര തൃശൂർ സഹായ മെത്രാൻ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. പാശ്ചാത്യ– പൗരസ്ത്യ– ഭാരതീയ ആത്മീയ ദർശനങ്ങളെ സമന്വയിപ്പിച്ചു പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന വ്യക്‌തിയായിരുന്നു വിശുദ്ധ ചാവറയച്ചനെന്നു മാർ തട്ടിൽ പറഞ്ഞു.

പ്രസിദ്ധ ബൈബിൾ പണ്ഡിതൻ പ്രഫ. പോൾ കല്ലുവീട്ടിൽ സിഎംഐ പ്രഭാഷണ പരമ്പര നടത്തി. ചാവറ ആത്മീയത: ഒരു ഭാരതീയ പൗരസ്ത്യ ഋഷിയുടെ രൂപകലോകം എന്നതായിരുന്നു വിഷയം. സീറോ മലബാർ കുടിയേറ്റക്കാരുടെ ഇന്ത്യയിലെ കോ ഓർഡിനേറ്റർ ജനറൽ റവ.ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ, റോമിലെ മലിയാനാ ചാവറ യൂണിറ്റ് പ്രസിഡന്റ് ബെന്നി മാപ്പിളമാട്ടേൽ എന്നിവർ ചർച്ചകൾ നയിച്ചു. ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ.ഡോ. ഐസക് ആരിക്കാപ്പള്ളിൽ സിഎംഐ സദസിന് സ്വാഗതം ആശംസിച്ചു.


പ്രഫ. ഹെൻട്രി പട്ടരുമഠം എസ്ജെ, പ്രഫ. സിസ്റ്റർ ആൻസിൻ എസ്എബിഎസ്, ഉർബാനിയൻ കോളജ് വൈസ് റെക്ടർ റവ.ഡോ. ജോസഫ് സ്രാമ്പിക്കൽ, മദർ ജനറൽ മോനിക്ക ആർജെഎം, ഇന്ത്യൻ എംബസിയിൽനിന്ന് വിൻസെന്റ് ചക്കാലമറ്റത്ത് തുടങ്ങിയവർ പങ്കെടുത്തു. ഫാ. ആന്റോ നായങ്കര, ഫാ. ജയിംസ് ഈരശേരിൽ, സിസ്റ്റർ ലറ്റി എസ്എസ്എ, സിസ്റ്റർ ഗ്രേസ് എസ്എസ്എ, സിസ്റ്റർ ആൻസ് മരിയ എസ്എബിഎസ് എന്നിവർ സംഘാടകർ ആയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.