ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി, ഒമ്പതു മരണം
ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി, ഒമ്പതു മരണം
Wednesday, February 10, 2016 11:19 PM IST
ബര്‍ലിന്‍: തെക്കന്‍ ജര്‍മനിയിലെ ബവേറിയയിലെ ബാദ് എയ്ബിലിംഗ് പട്ടണത്തില്‍ ഒരേ ട്രാക്കില്‍ വന്ന രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. 150 പേര്‍ക്കു പരിക്കേറ്റു.മണിക്കൂറില്‍ 100 കിലോമീറ്ററായിരുന്നു ട്രെയിനുകളുടെ വേഗം.

ഒരേ ട്രാക്കില്‍ വരുന്ന ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് സേഫ്റ്റി സിസ്റ്റം പ്രവര്‍ത്തിച്ചില്ല. രക്ഷാപ്രവര്‍ത്തനത്തിനു ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ചു. സമീപകാലത്ത് ജര്‍മനിയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ അപകടമാണിത്. 1998ല്‍ വടക്കന്‍ ജര്‍മനിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 101 പേര്‍ കൊല്ലപ്പെടുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.