യുഎസ് കാമ്പസില്‍ വീണ്ടും വെടിവയ്പ്
Saturday, October 10, 2015 11:42 PM IST
വാഷിംഗ്ടണ്‍: നോര്‍ത്തേണ്‍ അരിസോണ യൂണിവേഴ്സിറ്റിയുടെ ഫ്ളാഗ്സ്റ്റാഫ് കാമ്പസില്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പില്‍ ഒരു സഹപാഠി കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പ്രതി സ്റീവന്‍ ജോണ്‍സിനെ പോലീസ് കസ്റഡിയിലെടുത്തു. കാര്‍ പാര്‍ക്കിംഗ് ഏരിയായിലാണു സംഭവം. രണ്ടുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായെന്നും തുടര്‍ന്നു വെടിവയ്പു നടക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. യുഎസ് കാമ്പസുകളില്‍ ആക്രമണങ്ങള്‍ പതിവു സംഭവമായിരിക്കുകയാണ്.


തോക്കു നിയന്ത്രണം കര്‍ക്കശമാക്കുന്നതിന് കോണ്‍ഗ്രസിനെ മറി കടന്ന് എക്സിക്യുട്ടീവ് ഉത്തരവ് പുറപ്പെടുവിക്കാന്‍ പ്രസിഡന്റ് ഒബാമ തയാറായേക്കുമെന്നു സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.