കിം ജോംഗ് ഉന്നിന് അവാര്‍ഡ്
Saturday, October 10, 2015 11:41 PM IST
പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന് ഇന്തോനേഷ്യയിലെ സുക്കാര്‍ണോ സെന്ററിന്റെ ആഗോള നയതന്ത്രജ്ഞന്‍ അവാര്‍ഡ്. ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ 70-ാം വാര്‍ഷികാഘോഷത്തിനെത്തിയ ഇന്തോനേഷ്യന്‍ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം കിമ്മിന് അവാര്‍ഡ് സമ്മാനിച്ചെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ അറിയിച്ചു. വികസനത്തിനും സമാധാനത്തിനും കിം നല്‍കിയ സംഭാവന പുരസ്കരിച്ചാണ് അവാര്‍ഡ് നല്‍കിയത്. എതിരാളികളെ ക്രൂരമായി വധിക്കുകയും തടവിലാക്കുകയും പാര്‍ട്ടിയില്‍ ശുദ്ധീകരണം നടത്തുകയും ചെയ്യുന്ന കിമ്മിന്റെ നടപടികള്‍ അന്തര്‍ദേശീയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ പശ്ചാത്തലത്തിലാണ് സുക്കാര്‍ണോ സെന്റര്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചത്. വര്‍ക്കേഴ്സ് പാര്‍ട്ടി വാര്‍ഷികം പ്രമാണിച്ച് ഇന്നലെ പ്യോംഗ്യാംഗില്‍ പടുകൂറ്റന്‍ സൈനിക പരേഡ് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.